കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറീസ നിയമസഭയ്ക്കു നേരം വിച്ച്പി അക്രമം

  • By Staff
Google Oneindia Malayalam News

ഭുവനേശ്വര്‍: ഒറീസ നിയമസഭാ മന്ദിരത്തിനു നേരെ അഞ്ഞൂറോളം വരുന്ന വിച്ച്പി - ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് 16 ശനിയാഴ്ച അക്രമം നടത്തി. അയോധ്യാ പ്രശ്നത്തെ പറ്റി സഭയില്‍ ചില എംഎല്‍എമാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം.

സഭാമന്ദിരത്തിന് കേടുപാട് വരുത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ ഒരു എംഎല്‍എയെയും നിയമസഭാ സുരക്ഷാ ജീവനക്കാരെയും മര്‍ദിച്ചു. ഇരുപതു മിനുട്ടോളം നീണ്ടുനിന്ന അക്രമം തടയാന്‍ സുരക്ഷാ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. എംഎല്‍എമാര്‍ തന്നെ അക്രമികളെ നേരിട്ടുതുടങ്ങിയപ്പോഴാണ് പൊലീസ് സജീവമായത്. എട്ട് പൊലീസുകാര്‍ക്കും രണ്ട് നിയമസഭാ ജീവനക്കാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നടത്തുന്നതിനുള്ള തടസങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി-ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുന്നതിനിടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് നിവേദനം നല്‍കാനെന്നു പറഞ്ഞു മന്ദിരത്തിലേക്ക് നീങ്ങിയ പ്രവര്‍ത്തകര്‍ പെട്ടെന്ന് അക്രമാസക്തരാവുകയായിരുന്നു.

ഏഴ് സ്ത്രീകളടക്കം 63 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X