ഡിഎംകെ മുന്‍മന്ത്രിമാരെ അറസ്റ് ചെയ്തേക്കും
ചെന്നൈ: കേസ് രജിസ്റര്‍ ചെയ്യപ്പെട്ട നാല് ഡിഎംകെ മുന്‍മന്ത്രിമാര്‍ അറസ്റിലായേക്കും. മാര്‍ച്ച് 15 വെള്ളിയാഴ്ച നാല് മന്ത്രിമാരുടെയും രണ്ട് ഡിഎംകെ നേതാക്കളുടെയും വീടുകള്‍ റെയ്ഡ് ചെയ്ത പൊലീസ് അഴിമതി നിരോധന നിയമ പ്രകാരമാണ് കേസുകളെടുത്തിട്ടുള്ളത്.
മുന്‍മന്ത്രിമാരായ ഡോ. പൊന്‍മുടി, സമയനല്ലൂര്‍ ശെല്‍വരാജ്, ആണ്ടിയൂര്‍ ശെല്‍വരാജ്, സുരേഷ് രാജന്‍, മുന്‍ മധുര മേയര്‍ കുളന്തെവേലു, ഡിഎംകെ നേതാവ് പെരിയസ്വാമി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
നാല് രക്ഷം രൂപയും നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകളും 550 പവന്‍ സ്വര്‍ണാഭരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
നിയമസഭയ്ക്കിടയില്‍ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി ജയലളിതയും മുന്‍ ഗതാഗത മന്ത്രി പൊന്‍മുടിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് പൊന്‍മുടിയ്ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളുമെന്ന് ജയലളിത അറിയിച്ചിരുന്നു. അന്ന് രാത്രി തന്നെ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു.
അതേ സമയം റെയ്ഡ് നടത്തിയതും കേസുകളെടുത്തതും പ്രതികാര നടപടിയെന്ന നിലയിലല്ലെന്നും മുന്‍മന്ത്രിക്കാര്‍ക്കെതിരെ നേരത്തെ ചില പരാതികള്‍ ലഭിച്ചിരുന്നുവെന്നും ജയലളിത പറഞ്ഞു.












Click it and Unblock the Notifications