ചേര്‍ത്തലയിലെ ഏറ്റുമുട്ടല്‍: ഒരാള്‍ കൂടി മരിച്ചു
ചേര്‍ത്തല: തൈക്കല്‍ കടപ്പുറത്ത് ആര്‍എസ്എസിന്റെയും മത്സ്യതീരസംഘത്തിന്റെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൂടി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന റജി ഫ്രാന്‍സിസ് ആണ് മരിച്ചത്.
ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. വേലിക്കകത്ത് ഗബ്രിയേലിന്റെ മകന്‍ വിന്‍സെന്റ് (40), ആര്‍എസ്എസ് പ്രവര്‍ത്തകനായ വരകാടിയില്‍ സുമേഷ് (22) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
തൈക്കല്‍ പ്രദേശത്ത് മാര്‍ച്ച് 17 ഞായറാഴ്ച പൊലീസ് തിരച്ചില്‍ നടത്തി. തീരസംഘത്തിന്റെയും ആര്‍എസ്എസിന്റെയും ചില പ്രവര്‍ത്തകര്‍ തിരച്ചിലിനെ തുടര്‍ന്ന് പൊലീസ് കസ്റഡിയിലായി.
മന്ത്രി കെ. ആര്‍. ഗൗരിയമ്മ അക്രമം നടന്ന പ്രദേശം ഞായറാഴ്ച രാവിലെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications