Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലാകളക്ടര്‍ക്ക് മേനകയുടെ കത്ത്

കല്പറ്റ: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കാലികളെ കൊണ്ടുവന്ന ലോറിമറിഞ്ഞ് കാലികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി വയനാട് ജില്ലാകളക്ടറോട് വിശദീകരണം തേടി.

കാലികളുമായി കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന ലോറി ഫിബ്രവരി 14നാണ് മുട്ടിലിനു സമീപം മറിഞ്ഞത്. മറിഞ്ഞ ലോറിയില്‍ കാലികളെ സുരക്ഷിതമല്ലാത്ത രീതിയിലാണ് കൊണ്ടുവന്നതെന്നും പരിക്കേറ്റ കാലികള്‍ക്ക് വേണ്ട ചികിത്സ നല്കിയില്ലെന്നും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ജന്തുക്ഷേമവകുപ്പിന്റെ ചുമതലയുള്ള മേനകാഗാന്ധി ഇടപെട്ടത്.

ലോറി പിടിച്ചെടുക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും പരിക്കേറ്റ കാലികളെ ഗോശാലയില്‍ അയക്കണമെന്നും മേനകാഗാന്ധി കളക്ടര്‍ക്കുള്ള കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മീനങ്ങാടി പൊലീസ് ഇതുസംബന്ധിച്ച് കേസെടുത്തിട്ടുണ്ടെന്നും വാഹനം കസ്റഡിയിലെടുത്തതായും ജില്ലാകളക്ടര്‍ ആര്‍. പ്രഭാകരന്‍ കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ കാലികളെ വാഴവറ്റ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ ചികിത്സിച്ചിരുന്നു. എഎംവിഐ പരിശോധിച്ച വാഹനം ഉടമയ്ക്കും കാലിയെ അതിന്റെ ഉടമയ്ക്കും വിട്ടുകൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+