കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് കഫേകള്‍ ഇനി ഫോണ്‍ ബൂത്തുകള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇന്റര്‍നെറ്റ് ടെലിഫോണിനുള്ള വിലക്ക് നീങ്ങും. ഇതോടെ മൊബൈല്‍ ഫോണിന് പിന്നാലെ ഇന്റര്‍നെറ്റ് സഹായത്തോടെ ഫോണ്‍ചെയ്യാനുള്ള സൗകര്യം ഇന്ത്യയില്‍ വ്യാപകമാവും.

രാജ്യത്തെ ഇന്റര്‍നെറ്റ് കഫേകളെല്ലാം ഫലത്തില്‍ ടെലിഫോണ്‍ ബൂത്തുകളായിമാറും. അതായത് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് വഴി ദീര്‍ഘദൂരകോളുകള്‍ വിളിക്കാമെന്നിരിക്കെ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ് കഫേകളെ കൂടുതലായി ആശ്രയിക്കും.

മാത്രമല്ല ഇപ്പോള്‍ എസ് ടി ഡി സൗകര്യം മാത്രം നല്‍കുന്ന പല ബൂത്തുടമകളും കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വിദേശത്തേയ്ക്ക് ഫോണ്‍ ചെയ്യുന്നവരെ ആകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കും.

ഇന്റര്‍നെറ്റ് സേവനം നല്കിവരുന്ന (ഐഎസ്പി) കമ്പനികള്‍ വഴിയായിരിക്കും ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനവും ലഭിക്കുക. യാതൊരു പ്രത്യേകലൈസന്‍സ് ഫീസും ഈടാക്കാതെയായിരിക്കും ഇന്റര്‍നെറ്റ് സേവനം നല്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ടെലിഫോണ്‍ സൗകര്യം നല്കാനുള്ള അധികാരം നല്കുക.

ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിര്‍ദേശപ്രകാരമാണ് ഏപ്രില്‍ ഒന്നു മുതല്‍ ഇന്റര്‍നെറ്റ് ടെലിഫോണിനുള്ള വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്റര്‍നെറ്റ് ടെലിഫോണില്‍ ശബ്ദം ഇന്റര്‍നെറ്റ് വഴിയാണ് സഞ്ചരിക്കുക. അതായത് ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരാള്‍ക്ക് അയാളുടെ പേഴ്സണല്‍കമ്പ്യൂട്ടര്‍ വഴി ദീര്‍ഘദൂര ഫോണ്‍ ചെയ്യാമെന്നര്‍ത്ഥം. രാജ്യത്തെ ദീര്‍ഘദൂര ഫോണ്‍ മേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുശതമാനം ഇന്റര്‍നെറ്റ് ടെലിഫോണ്‍ കയ്യടക്കുമെന്നാണ് കരുതുന്നത്.

ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു ഉപഭോക്താവിന് അയാളുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ വഴി ശബ്ദതരംഗങ്ങള്‍ സ്വീകരിക്കാനും അയക്കാനും കഴിയും എന്നതാണ് ഇന്റര്‍നെറ്റ് ടെലിഫോണിന്റെ പ്രത്യേകത. വ്യക്തികള്‍ക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സ്വന്തമായി സ്ഥാപിക്കുകയെന്നത് ചെലവേറിയതായതിനാല്‍ തല്ക്കാലം ജനങ്ങള്‍ ഇന്റര്‍നെറ്റ് കഫേകളെയായിരിക്കും ഈ സൗകര്യത്തിന് ഉപയോഗിക്കുക.

ഇന്റര്‍നെറ്റ് ടെലിഫോണ്‍ ഉപയോഗിക്കാന്‍ ഒരാള്‍ക്ക് ഒന്നുകില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനത്തിലുള്ള ടെലിഫോണ്‍ ഉണ്ടായിരിക്കണം. ഇതിന് 10,000 ത്തിനും 15,000 നും ഇടയ്ക്കാണ് വില.ഇന്റര്‍നെറ്റ് ടെലിഫോണ്‍ വന്നാല്‍ ഇന്ത്യയ്ക്കകത്തുള്ള രണ്ടു പേഴ്സണല്‍ കമ്പ്യൂട്ടറുകളുള്ളവര്‍ക്ക് അന്യോന്യം സംസാരിക്കാം. ഇന്ത്യയിലെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഉള്ള ഒരാള്‍ക്ക് വിദേശത്തെ പേഴ്സണല്‍ കമ്പ്യൂട്ടറുള്ള ഒരാളുമായി സംസാരിക്കാം. ഇന്റര്‍നെറ്റ് പ്രോട്ടോക്കോളോടുകൂടി രണ്ടു ടെര്‍മിനലുകള്‍ ഉള്ളവര്‍ക്ക് അന്യോന്യം ബന്ധപ്പെടാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X