Get Updates
Get notified of breaking news, exclusive insights, and must-see stories!

നതാഷയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു

ദില്ലി: കോണ്‍ഗ്രസ് നേതാവ് നട്വര്‍ സിംഗിന്റെ മരുമകള്‍ നതാഷ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജഗത് സിംഗിനെ പൊലീസ് ചോദ്യം ചെയ്തു.

നടാഷയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. കെട്ടിടത്തിന്റെ മുകളില്‍ നിന്നുണ്ടായ വീഴ്ച മൂലമാണ് നടാഷ മരിച്ചതെന്നാണ് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

നതാഷയുട മൃതദേഹം കാണപ്പെട്ട ഹയാത്ത് റീജന്‍സി ഹോട്ടലിലെ ജീവനക്കാരെയും ഹോട്ടലിലെ നൈറ്റ് ക്ലബ് സന്ദര്‍ശിച്ചവരെയും പൊലീസ് ചോദ്യം ചെയ്തു. നതാഷ നൈറ്റ് ക്ലബ് സന്ദര്‍ശിച്ചിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്.

രാത്രി 12.35നാണ് നതാഷ ഹോട്ടലിലെത്തിയത്. നതാഷ മരിച്ചത് രണ്ടു മണിയ്ക്കാണെന്നാണ് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 12.35നും രണ്ടിനും ഇടയില്‍ നതാഷ എവിടെയായിരുന്നുവെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നതാഷയുടെ മൊബൈല്‍ ഫോണില്‍ സ്വീകരിച്ച കോളുകള്‍ സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചുവരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+