മന്ത്രിസഭാ പുന:സംഘടനയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 18 തിങ്കളാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ പുന:സംഘടനയ്ക്ക് ഒരുങ്ങുന്നതിനാല്‍ ചില മന്ത്രിമാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് ചില വാര്‍ത്താ ലേഖകര്‍ പറഞ്ഞപ്പോള്‍ ഈ പ്രശ്നത്തില്‍ ഒരു മന്ത്രിയും ഉറങ്ങാതിരിക്കേണ്ടതില്ലെന്നായിരുന്നു ആന്റണിയുടെ മറുപടി.
പല വകുപ്പുകള്‍ക്കും പ്രതീക്ഷിയ്ക്കൊത്തുയരാന്‍ കഴിഞ്ഞിട്ടില്ലെന്നത് ശരിയാണെങ്കിലും അത് സാമ്പത്തിക പ്രതിസന്ധി മൂലമാണ്. ഒരു വര്‍ഷത്തിനകം സ്ഥിതിയില്‍ മാറ്റമുണ്ടാവും.
കെ. കരുണാരനുമായും പാണക്കാട് ശിഹാബ് തങ്ങളുമായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ല. കല്യാണിയമ്മയുടെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനായാണ് കരുണാകരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. പാണക്കാടിനെ സന്ദര്‍ശിച്ചത് പൊതുപരിപാടിയുടെ ഭാഗമായാണ്.
കരുണാകരനുമായി തനിക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. അഭിപ്രായ വ്യത്യാസത്തേക്കാള്‍ അഭിപ്രായ ഐക്യമാണുള്ളതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications