ആദിവാസികള്‍ വനംവകുപ്പിനെതിരെ തിരിയുന്നു
തിരുവനന്തപുരം : ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ വനംവകുപ്പ് തടസം നില്‍ക്കുന്നെന്ന് ഗോത്ര മഹാസഭാ നേതാവ് സി. കെ. ജാനു. വനം വകുപ്പിനെതിരെ ഗോത്ര മഹാസഭ ഉടന്‍ സമരം തുടങ്ങുമെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പോലും വഴങ്ങാത്ത മന്ത്രി കെ. സുധാകരനാണ് ആദിവാസികള്‍ക്കു തടസം നില്‍ക്കുന്നതെന്നും ജാനു ആരോപിച്ചു.
സംസ്ഥാനത്ത് വന്‍തോതില്‍ അനധികൃതമായി മരം മുറിപ്പ് നടക്കുന്നുണ്ട്. സ്വകാര്യ വ്യക്തികള്‍ പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി കയ്യേറുന്നതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ആദിവാസികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. തങ്ങള്‍ ചെയ്ത കളളം പിടിക്കപ്പെടുമെന്ന പേടിയാണ് ഇതിനു പിന്നിലെന്ന് ജാനു പറഞ്ഞു.












Click it and Unblock the Notifications