ചരിത്ര കൗണ്‍സില്‍ പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെസിഎച്ച്ആര്‍) പിരിച്ചുവിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
കൗണ്‍സില്‍ പിരിച്ചുവിട്ട് സ്വത്തുവകകള്‍ ഗസറ്റിയര്‍ വകുപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ സപ്തംബര്‍ 22ന് കൈകൊണ്ട തീരുമാനമാണ് ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, എം. രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
കൗണ്‍സില്‍ പിരിച്ചുവിടാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കുന്നതെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി.
കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.പി.ജെ.ചെറിയാന്‍, അംഗങ്ങളായ ഡോ.രാജന്‍ കുരിക്കള്‍, ഡോ.എം.ആര്‍.രാഘവവാര്യര്‍, ഡോ.കെ.എം.ഗണേഷ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.












Click it and Unblock the Notifications