കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി സുന്ദരി വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ ബോഡി മാറുന്നു. നിറം മാറുന്നു. ബസുകളില്‍ ഇനി കൊറിയര്‍ സര്‍വീസുകാരുടെ കത്തുകളും കൊണ്ടുപോവും.

ഏപ്രില്‍ മുതല്‍ ട്രാന്‍സ്പോര്‍ട്ട് ബസിന്റെ മുഖം മിനുങ്ങും. പുതിയ ബസുകള്‍ക്കായി പണിയുന്ന ബോഡിയില്‍ തടി കൊണ്ടുള്ള ഭാഗമുണ്ടാകില്ല. പകരം എല്ലാഭാഗങ്ങളും അലൂമിനിയവും സ്റീലും കൊണ്ടായിരിക്കും. സീറ്റുകളിലെല്ലാം ഹെഡ് റെസ്റ് കാണും. ചകിരി സീറ്റുകള്‍ക്ക് പകരം കാറുകളിലേതു പോലെ ഇരിക്കാന്‍ സുഖമുള്ള സീറ്റുകളായിരിക്കും.

ഇത്തരം ബോഡികള്‍ക്കു നിലവിലുള്ളതിനേക്കാള്‍ 50,000 രൂപ കുറവേ ചെലവു കാണൂ എന്നും മന്ത്രി ഗണേഷ്കുമാര്‍ പറഞ്ഞു. പുതിയ ബസുകള്‍ക്ക് നീളവും ഭാരവും കുറവായതിനാല്‍ കൂടുതല്‍ മൈലേജും കിട്ടും.

പുതിയ നിറം ഏതൊക്കെ വേണമെന്ന് മത്സരത്തിലൂടെ തിരഞ്ഞെടുക്കും. സ്പ്രേ പെയിന്റാണ് ഉപയോഗിക്കുക. പെയിന്റും ബോഡിയും ഉള്‍പ്പെടെ 4.25 ലക്ഷം ചെലവ് വരും. ഇപ്പോള്‍ ഒരു ബോഡി ഉപയോഗിക്കാന്‍ 4.75 ലക്ഷമാണ് ചെലവ്. നിലവിലുള്ള ബസുകള്‍ പഴഞ്ചനായി പെയിന്റ് ചെയ്യാന്‍ കയറ്റുമ്പോള്‍ മാത്രമാണ് പുതിയ നിറങ്ങള്‍ ഉപയോഗിക്കുക.

ബസുകളില്‍ കത്തുകളും പാഴ്സലുകളും കൊണ്ടുപോകാന്‍ കൊറിയര്‍ കമ്പനികളുമായി ചര്‍ച്ച നടത്തിവരുന്നു. ഡ്രൈവറുടെ സീറ്റിനു സമീപം കത്തുകള്‍ സൂക്ഷിക്കാന്‍ പ്രത്യേകം പെട്ടി സ്ഥാപിക്കും. കമ്പ്യൂട്ടര്‍വല്ക്കരണം മൂലം അധികമാവുന്ന 200 ക്ലാര്‍ക്കുമാരെ കൊറിയര്‍ സര്‍വീസ് ഡ്യൂട്ടിക്ക് നിയോഗിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X