മൂന്ന് പാല്‍ ബ്രാന്‍ഡുകള്‍ക്ക് നിലവാരമില്ല
തിരുവനന്തപുരം : സംസ്ഥാനത്തു ലഭിക്കുന്ന മൂന്നു പാല്‍ ബ്രാന്‍ഡുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പഠന റിപ്പോര്‍ട്ട്. ആകെയുളള 10 ബ്രാന്‍ഡുകളെയും ഗുണമേന്മാ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ മൂന്നെണ്ണമാണ് നിലവാരം കുറഞ്ഞതാണെന്നു കണ്ടെത്തിയത്. ഉപഭോക്തൃ പരിരക്ഷണ ഗവേഷണ കേന്ദ്രം (കോയിന്‍പാര്‍)നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
സെക്കിളില്‍ വില്‍ക്കുന്ന പാലൊഴിച്ച് മറ്റെല്ലാ ബ്രാന്‍ഡുകളും കൊഴുപ്പിന്റെയും എസ്എന്‍എഫി( സോളിഡ് നോണ്‍ ഫാറ്റി)ന്റെയും കാര്യത്തില്‍ നിലവാരം പുലര്‍ത്തുന്നുണ്ടെന്നും പഠനം തെളിയിച്ചു.
കോയിന്‍പാര്‍ സംഘടിപ്പിച്ച ലോക ഉപഭോക്തൃ ദിനാഘോഷ ചടങ്ങില്‍ ലോകായുക്ത ജഡ്ജി പി. സി. ബാലകൃഷ്ണ മേനോനാണ് പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടത്. പാലില്‍ ചേര്‍ക്കുന്ന പ്രധാന മായം പഞ്ചസാരയാണെന്നു പഠനം തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. 10 സാമ്പിളില്‍ മൂന്നെണ്ണത്തിലും പഞ്ചസാരയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പാല്‍തണുപ്പിച്ചു സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ ചില സാമ്പിളുകള്‍ വേഗം പുളിച്ചു പോയിട്ടുണ്ട്. ഒരു സാമ്പിളിലും ഹാനികരമായ വസ്തുക്കളുടെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടിട്ടില്ല. - ജസ്റിസ് പറഞ്ഞു.
വര്‍ണ്ണപ്പകിട്ടാര്‍ന്ന പരസ്യങ്ങളും വിപണന തന്ത്രങ്ങളും ചേര്‍ന്ന് പുതിയ ഉപഭോക്തൃ സംസ്ക്കാരം രൂപപ്പെടുത്തിയതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ അഭിപ്രായപ്പെട്ടു. വിപണി ഉദാരമാക്കിയതോടെ ലഭ്യമാകുന്ന സാധനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തണം. വിലയും ആദായകരമായിരിക്കണം.
ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് എല്‍. മനോഹരന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.












Click it and Unblock the Notifications