പുനസംഘടനയില്ലെന്ന് മൂരളീധരനും
തിരുവനന്തപുരം : മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് കെ. മുരളീധരന്‍. അതിനാല്‍ മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ ആന്റണി ഇക്കാര്യം തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
യൂത്തു കോണ്‍ഗ്രസ് പുനസംഘടനാക്കാര്യം ചര്‍ച്ച ചെയ്യാന്‍ ദില്ലിയിലേയ്ക്കു പുറപ്പെടുന്നതിനു മുമ്പ് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ദില്ലിയ്ക്കു പോകുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും എത്രയും പെട്ടെന്ന് പുനസംഘടിപ്പിക്കും. പ്രായപരിധി 35 വയസെന്നത് ഇത്തവണ കര്‍ശനമായി പാലിക്കുമെന്നും കെപിസിസി പ്രസിഡന്റ് പ്രസ്താവിച്ചു.












Click it and Unblock the Notifications