അയോധ്യ: തീരുമാനിക്കേണ്ടത് കോടതിയല്ല
കൊച്ചി: അയോധ്യാ പ്രശ്നത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും രാമക്ഷേത്രം നിര്‍മിക്കുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
ബിജെപിയുടെ അജണ്ട നടപ്പിലാക്കാന്‍ ഇപ്പോഴാവില്ല. എന്‍ഡിഎയുടെ അജണ്ട പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്- വാര്‍ത്താ സമ്മേളനത്തില്‍ രാജഗോപാല്‍ വ്യക്തമാക്കി.
1989ല്‍ അയോധ്യയില്‍ ശിലാന്യാസത്തിന് അനുമതി നല്‍കിയത് രാജീവ്ഗാന്ധി സര്‍ക്കാരാണ്. അവിടെ ഇപ്പോള്‍ ക്ഷേത്രം നിര്‍മിക്കരുതെന്ന് പറയുന്നത് സങ്കുചിത ചിന്താഗതിയാണ്.
നേരത്തെ ബിജെപി ലീഗല്‍ സെല്‍ നടത്തിയ കണ്‍വെന്‍ഷനില്‍ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. മതേതരത പാരമ്പര്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അയോധ്യയില്‍ കോടതി വിധി നടപ്പിലാക്കിയതെന്ന് രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications