Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരതപ്പുഴയില്‍ മണല്‍ക്കൊള്ള

എടപ്പാള്‍: ഭാരതപ്പുഴയുടെ തീരപ്രദേശത്ത് എടപ്പാളിലും പരിസരപ്രദേശങ്ങളിലും അനധികൃതമായ മണല്‍ക്കൊള്ള വ്യാപകം. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ച് പഞ്ചായത്ത് ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മണല്‍ വാരുന്നതിനുള്ള പാസ് ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ പാസ് കിട്ടിയില്ലെങ്കിലും അനധികൃതമായ മണല്‍ വാരല്‍ തുടരുകയാണ് ചില സംഘങ്ങള്‍. പണിമുടക്ക് നടക്കുമ്പോഴും ഈ സംഘങ്ങള്‍ വന്‍തോതില്‍ മണല്‍വാരല്‍ നടത്തിയിരുന്നു.

ഭാരതപ്പുഴയുടെ തീരത്തു നിന്നും നിയമവിരുദ്ധമായ മണല്‍വാരലിലൂടെ ലക്ഷങ്ങളാണ് മണല്‍ വാരുന്ന സംഘങ്ങള്‍ നേടുന്നത്. അനധികൃത മണല്‍ വാരല്‍ തടയണമെന്ന് ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് തിരൂര്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. കക്ഷി ഭേദമന്യെ എല്ലാ പാര്‍ട്ടികളും എതിര്‍ത്തിട്ടും നിയമവിരുദ്ധമായ മണല്‍വാരല്‍ തുടരുകയാണ്.

ഗ്രാമപഞ്ചായത്തിനും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനും ലഭിക്കേണ്ട ലക്ഷക്കണക്കിനു രൂപയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.

തവനൂര്‍, തിരുനാവായ, തൃപ്പങ്ങോട് പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതികളുടെയും ജലസേചനപദ്ധതികളുടെയും പ്രവര്‍ത്തനത്തെ മണല്‍വാരല്‍ ബാധിച്ചിട്ടുണ്ട്.ന്‍ഡര്‍ഘഴ ഝ ഏര്‍ബ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+