സെറ്റ്: 10 ദിവസത്തിനകം ഫലമറിയാം
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയായ സെറ്റിന്റെ പരീക്ഷാ ഫലം 10 ദിവസത്തിനകം അറിയാനാവും. മാര്‍ച്ച് 17 ഞായറാഴ്ചയാണ് പരീക്ഷ നടന്നത്.
സംസ്ഥാനത്തെ 25,513 പേരാണ് സെറ്റ് പരീക്ഷയില്‍ പങ്കെടുത്തത്. മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിക്കും.
സിലബസ് കൃത്യമായി പാലിക്കാതെയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 50 ചോദ്യങ്ങള്‍ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ടാണ് ഉണ്ടായിരിക്കുകയെന്നാണ് സിലബസില്‍ പറയുന്നതെങ്കിലും അത്തരം 30 ചോദ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ബാക്കി ചോദ്യങ്ങള്‍ അധ്യാപന അഭിരുചിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത് തിരുവനന്തപുരം ജില്ലയിലാണ്. അഞ്ച് കേന്ദ്രങ്ങളിലായി 4.041 പേരാണ് പരീക്ഷയെഴുതിയത്. 412 പേര്‍ പരീക്ഷയെഴുതിയ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകരുണ്ടായിരുന്നത്.












Click it and Unblock the Notifications