കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ പൊലീസുകാര്‍ വെടിവെച്ചു

  • By Staff
Google Oneindia Malayalam News

അങ്കമാലി: പൊലീസുകാരുടെ സംഘം വെടിവെച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റു.

മൂക്കന്നൂര്‍ പാലയ്ക്കല്‍ മേനോച്ചേരി വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ജിനോയ്ക്കാണ് പരിക്കേറ്റത്. ജിനോയുടെ ശരീരത്തില്‍ നിന്നും മൂന്ന് വെടിയുണ്ടകള്‍ നീക്കം ചെയ്തു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് യുവാവ് ഇപ്പോള്‍.

സംഭവത്തെ കുറിച്ച് ജിനോയുടെ സുഹൃത്ത് ജോര്‍ജ് പറയുന്നത് ഇങ്ങനെയാണ്: മാര്‍ച്ച് 16 ശനിയാഴ്ച ജോര്‍ജും ജിനോയും അയ്യമ്പുഴയിലെ ജിനോയുടെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു. കല്ലാല എസ്റേറ്റിലെ ആറാം ബ്ലോക്കില്‍ എത്തിയപ്പോള്‍ പൊലീസ് കാര്‍ തടഞ്ഞു. ജോര്‍ജിനോടും ജിനോയോടും പൊലീസ് ജീപ്പില്‍ കയറാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു. പൊലീസ് പറഞ്ഞത് അനുസരിക്കാതെ രക്ഷപ്പെടാനായി ഓടിയ ജിനോയ്ക്കും ജോര്‍ജിനും നേരെ വെടിവെയ്ക്കുകയായിരുന്നു. നായാട്ടിനുള്ള ഒരുക്കമെന്നോണം ഒരാള്‍ ഫ്ലഡ് ലൈറ്റ് ധരിച്ചിരുന്നു. ഇയാളാണ് വെടിവെച്ചത്. ഓടുന്നതിനിടിയില്‍ വീണ ജോര്‍ജിന് പരിക്കേറ്റിട്ടുണ്ട്.

അതേ സമയം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് അയ്യമ്പുഴ പൊലീസ് പറയുന്നത്. ഒരു കാര്‍ മരത്തിലിടിച്ച നിലയില്‍ കല്ലാല എസ്റേറ്റില്‍ കാണപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

അയ്യമ്പുഴ പൊലീസ് സ്റേഷന്റെ രണ്ടു കിലോ മീറ്റര്‍ അകലെയായാണ് കാര്‍ തകര്‍ന്ന നിലയില്‍ കാണപ്പെട്ടത്. കാറിന്റെ ടയറുകള്‍ കാറ്റ് അഴിച്ചുവിട്ട നിലയിലായിരുന്നു.

പൊലീസ് വാഹനത്തില്‍ ചില പൊലീസുകാരും സുഹൃത്തുക്കളും നായാട്ടിന് പോകാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡി ജി പി കെ. ജെ. ജോസഫ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X