Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി പ്രതിയെ വെട്ടിയവര്‍ കുടുങ്ങും

ആലുവ : സൂര്യനെല്ലിക്കേസിലെ പ്രതി ജേക്കബ് സ്റീഫനെ വെട്ടിയ അയ്യങ്കാളിപ്പടയില്‍ ഒരാളെ തിരിച്ചറിഞ്ഞു. ജേക്കബിന്റെ ഭാര്യ ലീലാമ്മയാണ് വെട്ടിയവരില്‍ ഒരാളെ തിരിച്ചറിഞ്ഞത്. കൃത്യം നടത്തിയവരില്‍ ഒരാള്‍ പേരു വെളിപ്പെടുത്താതെ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംഭവത്തിനു പുറകില്‍ അയ്യങ്കാളിപ്പടയാണെന്നു വെളിപ്പെടുത്തുകയും ചെയ്തു. കേസിലെ പല പ്രതികളും ഈ തീവ്രവാദി സംഘത്തിന്റെ ഹിറ്റ് ലിസ്റിലാണെന്ന് സൂചനയുണ്ട്

പൊലീസ് ഫയലില്‍ സൂക്ഷിച്ചിട്ടുളള അയ്യങ്കാളിപ്പട പ്രവര്‍ത്തകരുടെ ഫോട്ടോകളില്‍ നിന്നാണ് ലീലാമ്മ താടി വച്ച ഒരാളെ തിരിച്ചറിഞ്ഞത്. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നും ഇപ്പോള്‍ ആലുവയില്‍ താമസിക്കുകയാണെന്നും പൊലീസ് പറയുന്നു. സംഭവത്തിനു പിന്നില്‍ അയ്യങ്കാളിപ്പടയാണെന്നു തിരിച്ചറിഞ്ഞതിനാല്‍ കൃത്യം നടത്തിയ മൂവര്‍ സംഘത്തെ പിടികൂടാനാകുമെന്നു പൊലീസിനുറപ്പുണ്ട്.

കോട്ടയം ജില്ലാ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ജേക്കബ് സ്റീഫനെ ആലുവയിലെ വാടക വീട്ടില്‍ വച്ച് മാര്‍ച്ച് 12നാണ് അജ്ഞാത സംഘം വടിവാളു കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചത്. സൂര്യനെല്ലി സ്ത്രീപീഢനക്കേസിലെ പ്രതിയാണ് ജേക്കബ് സ്റീഫന്‍. വലതു കൈയ്ക്ക് സാരമായി പരിക്കേറ്റ ജേക്കബ് വിദഗ്ദ്ധ ചികിത്സയിലാണ്.

സംഭവത്തിനു ശേഷം അയ്യങ്കാളിപ്പടയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ആലുവയില്‍ പോസ്ററുകള്‍ നിരന്നു. പോരാട്ടം, വിപ്ലവ സ്ത്രീ വേദി പ്രസ്ഥാനം എന്നിവയുടെ പേരിലായിരുന്നു പോസ്ററുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+