ബാസീയില്‍ പുലിത്തോല്‍ വില്പന വിവാദം
ദില്ലി: ഇ-കൊമേഴ്സ് രംഗത്ത് പ്രശസ്തരായ ബാസീ ഡോട്ട് കോം അവരുടെ വെബ്സൈറ്റിലൂടെ പുലിത്തോല്‍ വില്ക്കാന്‍ ശ്രമിച്ചതിനെതിരെ വിമര്‍ശനമുയരുന്നു. വസ്തുക്കള്‍ ലേലം ചെയ്തുവില്ക്കുന്ന വിഭാഗത്തിലാണ് ബാസീ ഡോട്ട് കോം പുലിത്തോല്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം മൃഗത്തോല്‍ വില്പന ശിക്ഷാര്‍ഹമായ കുറ്റമാണ്. ഏകദേശം 11 അടി ഏഴിഞ്ച് നീളമുള്ള പുലിത്തോല്‍ ബാസി . കോമില്‍ വില്പനയ്ക്ക് വച്ചത് വൈല്‍ഡ്ലൈഫ് ട്രസ്റ് ഓഫ് ഇന്ത്യ എന്ന പ്രകൃതി-വന്യജീവി സംരക്ഷകരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം വിവാദമായത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ എന്നവകാശപ്പെടുന്ന ഈ പുലിത്തോല്‍ 4.8 കോടി രൂപയ്ക്കാണ് വില്പനയ്ക്ക് വച്ചിരുന്നത്. കേന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി മനേകാ ഗാന്ധി ഉടന്‍ വിശദീകരണമാവശ്യപ്പെട്ട് ബാസിയുടെ മാനേജര്‍മാര്‍ക്ക് കത്തയച്ചു. മീററ്റ് സ്വദേശിയായ ഈ പുലിത്തോലിന്റെ ഉടമ പുലിത്തോല്‍ സൈറ്റിന് വില്പനയ്ക്കു നല്കിയതു വഴി നിയമവിരുദ്ധമായി യാതൊന്നും ചെയ്യുന്നില്ലെന്നായിരുന്നു മറുപടി.
പലരും നിമയവിധേയ സര്‍ട്ടിഫിക്കറ്റുകളില്ലാതെ മൃഗത്തോലുകള്‍ വില്ക്കുന്നുണ്ട്. പക്ഷെ ബാസി ഡോട്ട് കോം ഇപ്പോള്‍ മൃഗസംരക്ഷണ നിയമപ്രകാരം നിരോധിച്ചിട്ടുള്ള വസ്തുക്കളെയും അവരുടെ വെബ്സൈറ്റിലൂടെ വില്കാന്‍ പാടില്ലാത്ത ഉല്പന്നങ്ങളുടെ ലിസ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഞങ്ങള്‍ ഇപ്പോള്‍ അത്തരം ഉല്പന്നങ്ങള്‍ കണ്ടെത്താന്‍ ദിവസവും സൈറ്റില്‍ പരതുന്നുണ്ട്. നിയമവിരുദ്ധമായത് യാതൊന്നും ഞങ്ങള്‍ അനുവദിക്കില്ല. - ബാസീ ഡോട്ട് കോമിന്റെ അവിനാശ് ബജാജ് പറഞ്ഞു.


Click it and Unblock the Notifications