Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ വ്യാപാരത്തിന് തുടക്കമായി

മുംബെ : രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ വ്യാപാരത്തിന് ജിയോജിത്ത് സെക്യൂരിറ്റീസ് തുടക്കം കുറിച്ചു. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിന്റെ(എന്‍എസ്ഇ) നീറ്റ് ഐഎക്സ്എസ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വ്യാപാരം നടത്തുന്നത്. മുംബെയില്‍ നടന്ന ചടങ്ങില്‍ സെബി ചെയര്‍മാന്‍ ജി. എന്‍. ബാജ്പേയി ആദ്യ ഇടപാട് നടത്തി.

സാധാരണ ഉപഭോക്താവിന് പുതിയ സംവിധാനം വന്‍ നേട്ടമുണ്ടാക്കുമെന്ന് ബാജ്പേയി പ്രസ്താവിച്ചു. 2000 ഫിബ്രവരിയില്‍ ജിയോജിത്താണ് കാഷ് മാര്‍ക്കറ്റ് രംഗത്ത് ആദ്യത്തെ നെറ്റ് വ്യാപാരത്തിനു തുടക്കമിട്ടത്. പുതിയ സംവിധാനം വരുന്നതോടെ എല്ലാത്തരം വ്യപാരവും ഒരു കമ്പ്യൂട്ടര്‍ സ്ക്രീന്‍ ഉപയോഗിച്ചു നടത്താനാകുമെന്ന് ജിയോജിത്ത് മാനേജിംഗ് ഡയറക്ടര്‍ സി. ജെ. ജോര്‍ജ്് പറഞ്ഞു.

പണ- ഡെറിവേറ്റീവ് വിപണികളില്‍ ഇനി വ്യാപാരം കൂടുതല്‍ എളുപ്പമാകുമെന്ന് ജിയോജിത്ത് ചെയര്‍മാന്‍ എ. പി. കുര്യനും അഭിപ്രായപ്പെട്ടു. എന്‍എസ്ഇ മാനേജിംഗ് ഡയറക്ടര്‍ രവി നരൈനും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+