കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: പതിനേഴാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചു. ഹൈദരാബാദിലെ നാരായണ്‍ഗുഡയിലെ എം. ഹനുമന്തറാവു നഗറില്‍ മാര്‍ച്ച് 19 ചൊവാഴ്ച സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ രാജ്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് സുര്‍ജിത്ത് പറഞ്ഞു. അമേരിക്കയ്ക്കു മുന്നില്‍ രാജ്യത്തിന്റെ അഭിമാനം അടിയറവ് വെക്കാനാണ് കേന്ദ്രം തുനിയുന്നത്.

നേരത്തെ ആന്ധ്രയിലെ സിപിഎം നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ എല്‍. ബി. ഗംഗാധര്‍ റാവു പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തി.

679 പ്രതിനിധികളും 61 നിരീക്ഷകരുമുമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. 21 വിദേശ രാജ്യങ്ങളില്‍ നിന്ന് സൗഹാര്‍ദ പ്രതിനിധികളുമുണ്ട്. പശ്ചിമ ബംഗാളില്‍ നിന്ന് 175 ഉം കേരളത്തില്‍ നിന്ന് 170ഉം പ്രതിനിധികളാണുള്ളത്.

മാര്‍ച്ച് 24നാണ് കോണ്‍ഗ്രസ് സമാപിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X