കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസ്സകളുടെ വിദേശസഹായം നിയന്ത്രിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: മദ്രസ്സകള്‍ക്കും മറ്റു മതസ്ഥാപനങ്ങള്‍ക്കുമുള്ള വിദേശസഹായം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. മാര്‍ച്ച് 19 ചൊവാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിദ്യാസാഗര്‍ റാവു ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

എന്നാല്‍ അതിര്‍ത്തിപ്രദേശങ്ങളിലുള്ള മദ്രസ്സകളിലേക്ക് വരുന്ന വിദേശഫണ്ടിന്റെ കണക്കൊന്നും സര്‍ക്കാര്‍ ഇതുവരെ ശേഖരിച്ചിട്ടില്ല. ഇതു സംബന്ധിച്ച യാതൊരു സര്‍വേയും സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് വ്യക്തതയില്ലെന്നാരോപിച്ച് പ്രതിപക്ഷം ലോക്സഭയില്‍ വിമര്‍ശനമുയര്‍ത്തി.

നിലവിലുള്ള 1976ലെ വിദേശ സഹായ (നിയന്ത്രണം) നിയമത്തെ പരിഷ്കരിച്ചുകൊണ്ടായിരിക്കും പുതിയ നിയമമുണ്ടാക്കുകയെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ളനിയമത്തില്‍ വിദേശസംഭാവനകളുടെ ഒഴുക്കുതടയാനുള്ള ഫലപ്രദമായ സംവിധാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മദ്രസ്സകള്‍ രാജ്യത്ത് കൂണുകള്‍ പോലെ വളരുകയാണ്. ഇപ്പോള്‍ അത് 31,850 ഓളം വരും. ഇതില്‍ 11,453 എണ്ണം ഇന്ത്യാ-പാക് അതിര്‍ത്തിയിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ പാക് ചാരസംഘടനയായ ഐഎസ്ഐ കുട്ടികളെ വഴിതെറ്റിക്കുന്നു. - മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X