നതാഷയുടെ മൃതദേഹം വീണ്ടും പോസ്റ്മോര്‍ട്ടം ചെയ്തു
ദില്ലി: കോണ്‍ഗ്രസ് നേതാവ് നട്വര്‍സിംഗിന്റെ മരുമകള്‍ നതാഷയുടെ മൃതദേഹം രണ്ടാമതും പോസ്റ്മോര്‍ട്ടം ചെയ്തു. പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോ. അലക്സാണ്ടര്‍ ഖാക്കയുടെ നേതൃത്വത്തിലാണ് ആദ്യം മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്തത്. നതാഷയുടെ ശരീരത്തില്‍ വെടിയുണ്ടയേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത് ശരിവെച്ചിരുന്നില്ല.
മരണത്തെ ചുറ്റിപ്പറ്റി ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നതാഷയുടെ ബന്ധുക്കള്‍ വീണ്ടും പോസ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications