കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നതാഷയ്ക്ക് വെടിയേറ്റില്ലെന്ന് രണ്ടാം റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് നട്വര്‍സിംഗിന്റെ മരുമകള്‍ നതാഷയ്ക്ക് വെടിയേറ്റിട്ടില്ലെന്ന് രണ്ടാം പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നതാഷയുടെ ജഡത്തില്‍ കത്തികൊണ്ടോ മൂര്‍ച്ചയേറിയ മറ്റായുധങ്ങള്‍കൊണ്ടോ കുത്തേറ്റിട്ടുമില്ലെന്ന് രണ്ടാം പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി.

ആദ്യപോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ നൂറുശതമാനവും ശരിവയ്ക്കുന്നതാണ് രണ്ടാം പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോ. അലക്സാണ്ടര്‍ ഖാക്കയുടെ നേതൃത്വത്തിലാണ് ആദ്യം മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്തത്. നതാഷയുടെ ശരീരത്തില്‍ വെടിയുണ്ടയേറ്റിട്ടില്ലെന്നായിരുന്നു ഈ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഈ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പോസ്റ്മോര്‍ട്ടം നടത്തിയത്.

തെക്കന്‍ ദില്ലിയിലെ ഹയാട്ട് പഞ്ചനക്ഷത്രഹോട്ടലിന്റെ ഒന്നാം നിലയില്‍ നിന്നാണ് നതാഷയുടെ ജഡം കിട്ടിയത്. ശരീരത്തില്‍ മൂന്നു വെടിയുണ്ടയേറ്റതായി പൊലീസ് ആദ്യം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടാണ് ആദ്യ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പലരും അതിനെ ചോദ്യംചെയ്തത്. മരണത്തെ ചുറ്റിപ്പറ്റി ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നതാഷയുടെ ബന്ധുക്കളും വീണ്ടും പോസ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടു.

അതേ സമയം നതാഷയുടെ മരണം കൊലപാതകമാണോയെന്ന കാര്യം പൊലീസ് നിഷേധിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X