പോട്ടോ ബില്‍ ഇന്ന് രാജ്യസഭയില്‍
ദില്ലി: മാര്‍ച്ച് 18 തിങ്കളാഴ്ച ലോക്സഭയില്‍ പാസാക്കിയ ഭീകരവാദ വിരുദ്ധബില്‍ ചൊവാഴ്ച രാജ്യസഭയില്‍ അവതരിപ്പിയ്ക്കും.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ പോട്ടോ ബില്‍ പാസാക്കിയെടുക്കുക എളുപ്പമല്ല. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് രാജ്യസഭയില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം.
ഭീകരവാദവിരുദ്ധ ബില്ലായ പോട്ടോ ലോക്സഭ വോട്ടിനിട്ടാണ് പാസാക്കിയത്. 137 നെതിരെ 361 വോട്ടിനാണ് ബില്‍ പാസായത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം വകവയ്ക്കാതെയാണ് തിങ്കളാഴ്ച്ച രാത്രി വൈകി ബില്‍ വോട്ടിനിട്ടത്.
എന്‍.ഡി.എ. ഘടകകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസും . ബി എസ് പി യും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. എ. ഐ. ഡി. എം. കെ. അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ഇവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് ബില്‍ പാസാക്കല്‍ അനായാസമാക്കി.
പോട്ടോ ബില്‍ പാസാക്കപ്പെട്ടത് ജനാധിപത്യ ഇന്ത്യയ്ക്ക് കനത്ത ആഘാതമാണെന്നുപറഞ്ഞുകൊണ്ട് ഇടതുപക്ഷം സഭയില്‍നിന്ന് വാക്കൗട്ട് നടത്തി.
ഏപ്രില്‍ എട്ടിന് പോട്ടോ എന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിയും. അതിനുമുമ്പേ നിയമമാക്കാനാണ് ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിച്ച് പാസാക്കി നിയമമാക്കുന്നത്.












Click it and Unblock the Notifications