എഡിബി: വ്യവസ്ഥകള്‍ ജനങ്ങളെ അറിയിക്കും
തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്ക് വായ്പ സംബന്ധിച്ച വ്യവസ്ഥകള്‍ ജനങ്ങളെ അറിയിച്ചതിനു ശേഷമേ ഇതേ കുറിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
ഇതു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്തും. ജനങ്ങളെ വിശ്വാസത്തിലെടുത്തതിനു ശേഷമേ വായ്പ വാങ്ങുന്നതിനെ കുറിച്ച് ഒരു തീരുമാനത്തിലെത്തുകയുള്ളൂ.
പ്രതിപക്ഷത്തിന്റെ ആവശ്യ പ്രകാരം എഡിബി വായ്പ സംബന്ധിച്ച രേഖകള്‍ നിയമസഭയില്‍ മേശപ്പുറത്തു വെക്കാതിരുന്നത് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയുണ്ടായിട്ടില്ല എന്നതിനാലാണ്. വായ്പ സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് അടുത്തുതന്നെ അന്തിമ രൂപം നല്‍കും.
എഡിബിയില്‍ നിന്നും 3000 കോടി രൂപ വായ്പ വാങ്ങുന്നതിനായി ചര്‍ച്ച ആരംഭിച്ചത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. എഡിബിയ്ക്ക് മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നും സ്വമേധയാ പിരിഞ്ഞുപോവുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്നും ഉറപ്പുകൊടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് എഡിബി വായ്പ സംബന്ധിച്ച ഫയലുകള്‍ മേശപ്പുറത്ത് വെക്കാതിരുന്നതെന്ന് ആന്റണി ചോദിച്ചു.












Click it and Unblock the Notifications