Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാദി ബോര്‍ഡ് സൈബര്‍ കഫേകള്‍ തുടങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സൈബര്‍ കഫേകള്‍ തുടങ്ങുന്നു. ഏപ്രിലില്‍ ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കും.

ആയിരത്തോളം സൈബര്‍ കഫേകളാണ് ഖാദി ബോര്‍ഡ് ആരംഭിക്കുന്നതെന്ന് മാര്‍ച്ച് 18 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഖാദി-ഗ്രാമ വികസന മന്ത്രി സി. എഫ്. തോമസ് അറിയിച്ചു. സ്വയം തൊഴില്‍ സംരംഭമെന്ന നിലയിലാണ് ഇത്. ബാങ്ക് വായ്പയുടെ 30 ശതമാനം സര്‍ക്കാര്‍ സബ്സിഡി നല്‍കും. സൈബര്‍ കഫേയുടെ നടത്തിപ്പുകാരെ പ്രത്യേക ഇന്റര്‍വ്യൂവിലൂടെയാണ് തിരഞ്ഞെടുക്കുക.

ഗ്രാമത്തിലും ഇന്റര്‍നെറ്റ്, ഇമെയില്‍ സൗകര്യം എത്തിയ്ക്കുകയെന്ന താണ് ഇനിന്റെ ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.

ഖാദി മേഖലയ്ക്ക് നാല് കോടി രൂപ സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഖാദി സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും തൊഴിലാളികള്‍ക്ക് ഉത്പാദന ഇന്‍സെന്റീവ് നല്‍കുന്നതിനുമായാണ് ഈ തുക അനുവദിക്കുന്നത്. ഖാദി മേഖലയിലെ 12,000ല്‍ പരം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഖാദി തുണികള്‍ വിറ്റഴിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. കിടക്കവിരികളായി ആശുപത്രികള്‍ക്കും മറ്റും വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+