കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് വ്യാജ വിസാ ഏജന്‍സികള്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പാസ്പോര്‍ട്ട് വേഗത്തില്‍ ലഭിക്കുന്നതിനായി പാസ്പോര്‍ട്ട് ഓഫീസില്‍ വ്യാജ വിസ ഹാജരാക്കുന്ന ചില ട്രാവല്‍ ഏജന്‍സികള്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാസ്പോര്‍ട്ട് ഓഫീസര്‍ ഗ്ലോറിയ കുമാര്‍ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.

സലാമത്ത് ട്രാവല്‍സ് (എരഞ്ഞിപ്പാലം), കെഎം. ട്രാവല്‍സ് (ദറുസലാം കോംപ്ലക്സ്, മാവൂര്‍ റോഡ്), ആദം ടൂര്‍സ് ആന്റ് ട്രാവല്‍സ് (എരഞ്ഞിപ്പാലം) എന്നിവ പാസ്പോര്‍ട്ട് അടിയന്തിരമായി ലഭിക്കുന്നതിന് തെളിവെന്ന നിലയില്‍ വ്യാജവിസ ഹാജരാക്കുന്ന ഏജന്‍സികളാണെന്ന് കുറിപ്പില്‍ വ്യക്തമാക്കി.

ഇത്തരം വ്യാജവിസകള്‍ വിദേശകാര്യ മന്ത്രാലയം തെളിവെന്ന നിലയില്‍ സ്വീകരിക്കില്ല. അടിയന്തിരമായി പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ചില മാര്‍ഗങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. പൊലീസിന്റെ പരിശോധന പൂര്‍ത്തിയാകാതിരിക്കുകയോ പൊലീസ് റിപ്പോര്‍ട്ട് പാസ്പോര്‍ട്ട് ഓഫീസില്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പൊലീസ് സൂപ്രണ്ടിന്റെ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ട് ഓഫീസില്‍ ഹാജരാക്കണം. അടിയന്തിരമായി പാസ്പോര്‍ട്ട് ലഭിക്കാന്‍ വിസ രേഖകള്‍ കയ്യിലുള്ളവര്‍ അത് പാസ്പോര്‍ട്ട് ഓഫീസില്‍ നേരിട്ട് ഹാജരാക്കിയാല്‍ മതിയാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X