മലബാറില്‍ ഐഎഫ്ഡിപിയുടെ ജീപ്പ്ജാഥ
കോഴിക്കോട്: മലബാര്‍ മേഖലയില്‍ ത്വരിതഗതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫെഡറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി) മലബാറില്‍ ജീപ്പ് ജാഥ നടത്തും.
കാസര്‍കോട് നിന്നും ഏപ്രില്‍ 22ന് ജീപ്പ് ജാഥ ആരംഭിക്കുമെന്ന് ഐഎഫ്ഡിപി ദേശീയ ജനറല്‍ സെക്രട്ടറി പി. സി. തോമസ് പറഞ്ഞു. ഐഎഫ്ഡിപി ദേശീയ പ്രസിഡന്റ് അന്‍വറുല്‍ ഹഖ് ജാഥ ഉദ്ഘാടനം ചെയ്യും. മലബാര്‍ മേഖലയിലെ മിക്ക പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മെയ് 10ന് പാലക്കാട്ട് സമാപിക്കും.
മലബാറിലെ വ്യവാസായിക വികസനം ശക്തിപ്പെടുത്തുന്നതിനായി എന്‍ എച്ച് 17 ആറ് വരി സൂപ്പര്‍ ഹൈവേയായി മാറ്റുക, മലബാറില്‍ നിന്നും മൈസൂരിലേക്ക് റെയില്‍പാത സ്ഥാപിക്കുക, മേഖലയിലെ തുറമുഖങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക, മേഖലയില്‍ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുക, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസം നല്‍കുക എന്നിവയാണ് ഐഎഫ്ഡിപിയുടെ ആവശ്യങ്ങള്‍.
ഐഎഫ്ഡിപിയ്ക്ക് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ബഹുജനാടിത്തറ ഉണ്ടാക്കിയതിനു ശേഷമേ എന്‍ഡിഎയില്‍ ചേരാനുള്ള നീക്കം നടത്തുകയുള്ളൂവെന്ന് തോമസ് വ്യക്തമാക്കി.












Click it and Unblock the Notifications