കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ എണ്ണം കുറയ്ക്കേണ്ടതില്ല: രാഘവന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിമാരുടെ എണ്ണം കുറയ്ക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് സഹകരണ മന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.

പണിമുടക്ക് പരാജയപ്പെട്ടതുമൂലം അണികള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞേക്കുമോയെന്ന ആശങ്ക മൂലമാണ് ഭരണാനുകൂല സര്‍വീസ് സംഘടനകളുടെ നേതാക്കള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ഭരണം ഉപയോഗിച്ച് പല നേട്ടങ്ങളുമുണ്ടാക്കായിവരാണ് ഈ നേതാക്കള്‍. മാര്‍ച്ച് 19 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഘവന്‍.

എന്‍ജിഒ അസോസിയേഷന്‍, സെറ്റോ തുടങ്ങിയ സംഘടനകളെ നിയന്ത്രിക്കേണ്ടത് കോണ്‍ഗ്രസും യുഡിഎഫുമല്ലേ എന്ന ചോദ്യത്തിന് തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല ഈ സംഘടനകളുടെ നേതാക്കളെന്നായിരുന്നു രാഘവന്റെ മറുപടി.

ഡിഐഎഫ്ഐ ഈയിടെ നടത്തിയതു പോലുള്ള സമരങ്ങള്‍ ഇനി വിലപ്പോവില്ലെന്ന് രാഘവന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X