Get Updates
Get notified of breaking news, exclusive insights, and must-see stories!

റണ്‍വെ വീണ്ടും ടാര്‍ ചെയ്യും

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും ടാര്‍ ചെയ്യാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. റണ്‍വെയുടെ തേയ്മാനത്തെക്കുറിച്ച് പഠിച്ച ഉന്നത തല കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ചാണ് നടപടി. ഇതിന് രണ്ടു കോടി രൂപ ചെലവ് വരും.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ജനറല്‍ മാനേജരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മൂന്നു മാസങ്ങള്‍ക്കു മുമ്പായിരുന്നു ഇത്. പഴക്കം ചെല്ലുന്തോറും നശിച്ചു കൊണ്ടിരിക്കുന്ന റണ്‍വെ അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് സംഘം ശിപാര്‍ശ ചെയ്തു.

പണിയുടെ വിശദ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ നരീന്ദര്‍ കൗശല്‍ പറഞ്ഞു. പണി പൂര്‍ത്തിയാക്കാന്‍ ഒമ്പതു മാസം വേണ്ടിവരും. സര്‍വീസ് നടത്തുന്ന ഫ്ലൈറ്റുകള്‍ക്കും യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാകാതെയാണ് പണി നടത്തുന്നത്. വിമാന സര്‍വീസു മൂലം റണ്‍വെയ്ക്കുണ്ടാകുന്ന തേയ്മാനവും പരിഹരിക്കും. റണ്‍വെയുടെ ബിറ്റുമിന്‍ ലെയറിന്റെ കനം വര്‍ദ്ധിപ്പിക്കും.

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി റണ്‍വെ ബലപ്പെടുത്തിയത്. വരുന്ന മണ്‍സൂണ്‍ മഴക്കാലത്തെ മുന്നില്‍ കണ്ട് ചെറിയതോതിലുളള അറ്റകുറ്റപ്പണികള്‍ തുടങ്ങിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+