ജൈവവള ഫാക്ടറി മലിനീകരണം സൃഷ്ടിക്കുന്നു
തിരുവനന്തപുരം : വിളപ്പില്‍ശാല ജൈവവള ഫാക്ടറി പരിസര മലിനീകരണം സൃഷ്ടിക്കുന്നെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി. ഫാക്ടറിയുടെ പരിസരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കമ്മിറ്റി തെളിവെടുപ്പു നടത്തി. ആയിരക്കണക്കിനാളുകള്‍ ഫാക്ടറിയെക്കുറിച്ച് നിയമസഭാ സമിതിയ്ക്കു മുന്നില്‍ പരാതി നല്‍കി.
അസഹ്യമായ ദുര്‍ഗന്ധവും രോഗം പരത്തുന്ന ഈച്ചകളുടെ ശല്യവും കാരണം ജനജീവിതം അസാദ്ധ്യമായിരിക്കുകയാണെന്നം കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ജെ. മാത്യു എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദിവസം 300 ടണ്‍ മാലിന്യം നല്‍കിയില്ലെങ്കില്‍ 50,000 രൂപ നഷ്ട പരിഹാരം കോര്‍പറേഷന്‍ നല്‍കണമെന്ന വിചിത്രമായ കരാറും നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി ഈ പ്രശ്നത്തില്‍ നടപടി സ്വീകരിക്കുമെന്നും പരിസ്ഥിതി കമ്മിറ്റി അംഗങ്ങള്‍ പ്രസ്താവിച്ചു.
ജോര്‍ജ് ജെ. മാത്യുവിനു പുറമെ വി. ജെ. പൗലോസ്, കെ. കെ. നായര്‍ എന്നീ എംഎല്‍എമാരും തെളിവെടുപ്പിന് എത്തിയിരുന്നു.












Click it and Unblock the Notifications