കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമ ജീവിച്ചിരിക്കുന്നു: സഹോദരന്‍

  • By Staff
Google Oneindia Malayalam News

ജെദ്ദ: ഒസാമ ബിന്‍ ലാദന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ലാദന്റെ സഹോദരന്‍. ബിന്‍ ലാദന്റെ സഹോദരന്‍ എന്നവകാശപ്പെടുന്ന ഷേഖ് അഹമ്മദാണ് സിഎന്‍എന്‍ ലേഖകനു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒസാമ ബിന്‍ ലാദന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ വൃക്കകള്‍ക്ക് ഡയാലിസിസ് നടത്താനുള്ള കേടൊന്നുമില്ലെന്നും ഷേഖ് അഹമ്മദ് അവകാശപ്പെട്ടു. സപ്തംബര്‍ 11ന് അമേരിക്കയില്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ ലാദന് പങ്കില്ല. അദ്ദേഹം എന്റെ സഹോദരനാണ്. അദ്ദേഹത്തെ എനിക്കറിയാം. വര്‍ഷങ്ങളോളം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ടുണ്ട്. അദ്ദേഹം ദൈവത്തെ എത്രമാത്രം ഭയപ്പെടുന്നുവെന്ന് എനിക്കറിയാം. - ഷേഖ് അഹമ്മദ് പറഞ്ഞു.

അനീതികളെ വെറുക്കുന്ന വ്യക്തിയാണ് ഒസാമ. ദയാലുവായ അദ്ദേഹം ലളിതജീവിതം നയിക്കുന്നവനാണ്. തന്റെയും ലാദന്റെയും അമ്മ ഒന്നാണ്. അച്ഛന്‍മാര്‍ രണ്ടാണ്. മൂന്നാഴ്ച മുമ്പ് ഒസാമ സുഖമാണെന്നറിയിച്ചുകൊണ്ട് അമ്മയ്ക്ക് ഒരു ഫോണ്‍ സന്ദേശം വന്നു. - ഷേഖ് അഹമ്മദ് പറഞ്ഞു. അതേ സമയം ആരാണ് ഫോണ്‍ ചെയ്തതെന്ന് പറയാന്‍ ഷേഖ് അഹമ്മദ് വിസമ്മതിച്ചു.

ഒസാമയെ ഷേഖ് അഹമ്മദ് ഒടുവില്‍ കണ്ടത് 2001 ജനവരിയില്‍ ഒസാമയുടെ മകന്റെ വിവാഹച്ചടങ്ങില്‍ വച്ചാണ്. അന്നാണ് ഒസാമ തന്റെ വൃക്കകള്‍ക്ക് യാതൊരു തകരാറുമില്ലെന്ന് ഷേഖ് അഹമ്മദിനോട് പറഞ്ഞതത്രെ.

ജെദ്ദയില്‍ ഒരു പരസ്യക്കമ്പനി നടത്തിവരികയാണ് ഷേഖ് അഹമ്മദ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X