Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന

ദില്ലി: ചില കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടാന്‍ തീരുമാനിച്ചു.

ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള പ്രൈമറി അധ്യാപകരുടെ ശമ്പളം കൂട്ടും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാലുശതമാനം കൂട്ടും. കേന്ദ്ര മന്ത്രിസഭായോഗമാണ് ഇത് തീരുമാനിച്ചത്. പുതുക്കിയ ശമ്പളസ്കെയിലിന് 1996 ജനവരി ഒന്ന് മുതല്‍ പ്രാബല്യമുണ്ടാവും. പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജനാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലുള്ള സ്കൂളുകളിലെയും കേന്ദ്ര സഹായമുള്ള സ്വയംഭരണ സ്ഥാപന സ്കൂളുകളിലെയും അധ്യാപകര്‍ക്കാണ് പുതുക്കിയ ശമ്പളംകൂട്ടി കിട്ടുക. ക്ഷാമബത്താ വര്‍ധനയ്ക്ക് ജനവരി മുതലാണ് പ്രാബല്യം. പുതിയ ആനുകൂല്യങ്ങള്‍ സര്‍ക്കാറിന് 1831.20 കോടി രൂപ അധിക ബാധ്യതയുണ്ടാക്കും

45 ശതമാനം ഡി.എ. 49 ശതമാനമായി പരിഷ്ക്കരിക്കും. നിലവിലുള്ള ജീവനക്കാര്‍ക്കായി 1355.20 കോടിയും പെന്‍ഷന്‍കാര്‍ക്കായി 476 കോടി രൂപയും സര്‍ക്കാറിന് നീക്കിവെക്കേണ്ടിവരും.

ശമ്പള പരിഷ്ക്കരണത്തിലൂടെ ഓരോ വര്‍ഷവും 20 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. മുന്‍കാല പ്രാബല്യമുള്ളതിനാല്‍ ആദ്യ വര്‍ഷമിത് 105 കോടിയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+