നക്സലുകള്‍ എഞ്ചി. കോളെജ് തകര്‍ത്തു
കരിംനഗര്‍: ആന്ധ്രയില്‍ നക്സലൈറ്റുകള്‍ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളെജ് ബോംബ്വച്ച് തകര്‍ത്തു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍ പെട്ട നക്സലൈറ്റുകളാണ് ഈ സ്ഫോടനത്തിന് പിന്നില്‍. കരിംനഗര്‍ ജില്ലയിലെ കൊറുത്ത്ലയിലുള്ള തിരുമല എഞ്ചിനീയറിംഗ് കോളെജ് ആണ് തകര്‍ത്തത്.
പീപ്പിള്‍സ് വാര്‍ഗ്രൂപ്പില്‍ പെട്ട അഞ്ച് നക്സലൈറ്റുകളാണ് തിരുമല എഞ്ചിനീയറിംഗ് കോളെജ് സ്ഫോടകവസ്തുക്കള്‍ വച്ച് തകര്‍ത്തതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ.ആര്‍.എസ്. പ്രവീണ്‍കുമാര്‍ പറഞ്ഞു. ഫര്‍ണീച്ചറുകളും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു.
ഈയിടെ വാറംഗല്‍ ജില്ലയിലെ മുക്നൂറില്‍ 11 നക്സലുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് എഞ്ചിനീയറിംഗ് കോളെജ് തകര്‍ത്തതെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.












Click it and Unblock the Notifications