അശ്ലീല വെബ്സൈറ്റുകള്‍ക്കെതിരെ പരാതി
ചെന്നൈ: അശ്ലീല വെബ്സൈറ്റുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി.
അശ്ലീല വെബ്സൈറ്റുകള്‍ തടയുന്നതോടൊപ്പം സൈബര്‍കഫെകളില്‍ നിന്ന് അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും നിരോധിയ്ക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ജ്ഞാനേശ്വരന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്ര വിവരസാങ്കേതിക വകുപ്പിനും തമിഴ്നാട് സാമൂഹ്യക്ഷേമ വകുപ്പിനും കോടതി നോട്ടീസയച്ചു.
സൈബര്‍ കഫെകളില്‍ എത്തുന്ന കുട്ടികളുടെ പ്രായത്തില്‍ നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ല. പല കേന്ദ്രങ്ങളിലും സ്കൂള്‍ കുട്ടികളാണ് എത്തുന്നത്. അതും 13 വയസ്സുപോലും ആകാത്ത കുട്ടികള്‍. കുട്ടികളുടെ ക്ഷേമവും സദാചാരവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ടെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications