കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്പൂണിത്തുറ ബൈപാസ് പണി തുടങ്ങാന്‍ കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി-മഥുര ദേശീയപാത49ന്റെ ഭാഗമായ തൃപ്പൂണിത്തുറ ബൈപാസിന്റെ പണി ഉടനെ ആരംഭിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകളോടും ദേശീയപാത അധികൃതരോടും ഹൈക്കോടതി ഉത്തരവിട്ടു. അതേ സമയം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 25,26,27,28 വാര്‍ഡുകളില്‍പ്പെടുന്ന ഈ ബൈപ്പാസ് റോഡിന്റെ ഭാഗങ്ങളിലെ പണി തല്ക്കാലം ചെയ്യേണ്ടെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

തൃപ്പൂണിത്തുറ ബൈപാസ് റോഡിന്റെ പണി നടത്തുന്നതില്‍ നിലവിലുണ്ടായിരുന്ന വിലക്ക് ഒഴിവാക്കിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ബൈപാസ് നിര്‍മ്മാണത്തിന്റെ പുരോഗതി സംബന്ധിച്ച് മെയ് 27ന് ഹൈക്കോടതിയെ അറിയിക്കാനും ഉത്തരവില്‍ പറയുന്നു.

തൃപ്പൂണിത്തുറയില്‍ ബൈപാസ് നിര്‍മ്മിക്കണമെന്നുള്ള ആവശ്യത്തിന് ഒരു ദശകത്തിന്റെ പഴക്കമുണ്ട്. പുതിയ ബൈപാസ് റോഡ് പോകുന്ന സ്ഥലം സംബന്ധിച്ച തര്‍ക്കം നിലനില്ക്കുന്നതുകൊണ്ടാണ് ഇത്രയും കാലം ഇതു സംബന്ധിച്ച് ഒരു തീരുമാനം എടുക്കാതിരുന്നത്. തൃപ്പൂണിത്തുറയിലെ 25 മുതല്‍ 28 വരെയുള്ള വാര്‍ഡുകളിലെ താമസക്കാര്‍ ബൈപാസ് റോഡ് സംബന്ധിച്ച് നല്കിയ പരാതികള്‍ നിലവിലുള്ളതിനാലാണ് തല്ക്കാലം ഈ പ്രദേശങ്ങളില്‍ പെടുന്ന പണികള്‍ മാത്രം ഒഴിവാക്കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X