കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല: സി പി ഐ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനില്ലെന്ന് സി പി ഐ.സിപിഐ ദേശീയ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ മാര്‍ച്ച് 20 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

ബിജെപി നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ ദുരന്തമാണ്. എങ്കിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ല. ഇത് 1998 ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനമാണ്. മാര്‍ച്ച് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത് നടക്കുന്ന 18 ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ തീരുമാനം വീണ്ടും ശരിവയ്ക്കും.- അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ ഒരു മൂന്നാം മുന്നണിയ്ക്കുവേണ്ടി കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയ്ക്ക് വരുന്നില്ല. ബിജെപിയ്ക്ക് എതിരെ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ മികച്ചതാണ്. എന്നാല്‍ അവരുടെ സാമ്പത്തികനയങ്ങളുമായി സി പി ഐയ്ക്ക് കടുത്ത എതിര്‍പ്പുണ്ട്.

അതുകൊണ്ട് തന്നെ ഒന്നിച്ച് ഒരു കക്ഷിയായി പ്രവര്‍ത്തിയ്ക്കുക സാദ്ധ്യമല്ല. പഞ്ചാബിലും മറ്റും സി പി ഐ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. അത് ബി ജെ പി യെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. ഇത് വൈരുദ്ധ്യമാകാം. പക്ഷേ ഇന്നത്തെ ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ ഇത് അനിവാര്യമാണ്. -പി കെ വാസുദേവന്‍ നായര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X