Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം അംഗത്വ പരിശോധന കര്‍ക്കശമാക്കുന്നു

തിരുവനന്തപുരം : സി പി എം അംഗത്വം പുതുക്കുന്നത് കര്‍ശനമാക്കാന്‍ പാര്‍ട്ടി തീരുമാനം. നിഷ്ക്രിയരായ അംഗങ്ങളുടെ അംഗത്വം ഒരു പരിഗണനയുടെ അടിസ്ഥാനത്തിലും പുതുക്കരുതെന്ന് ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രാഞ്ച് അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടന്നു വരുന്ന പുനപരിശോധനകളില്‍ ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാന്‍ ബ്രാഞ്ച് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പലേടത്തും പ്രവര്‍ത്തകര്‍ നേതൃത്വവുമായി ഇടയുന്നുണ്ട്.

തുടര്‍ച്ചയായി മൂന്നു ബ്രാഞ്ച് കമ്മിറ്റികളില്‍ പങ്കെടുക്കാത്തവരെയും പാര്‍ട്ടി പരിപാടികളില്‍ നിന്നും നിരന്തരം വിട്ടു നില്‍ക്കുന്നവരെയും ഒഴിവാക്കും. കഴിഞ്ഞ കാലത്ത് ഇതില്‍ നല്‍കിയ ഇളവ് പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സജീവമല്ലാതിരുന്നവരുടെ അംഗത്വം പലപ്പോഴും പല കാരണങ്ങളാലും പുതുക്കേണ്ടി വന്നിട്ടുണ്ട്.

പാര്‍ട്ടി അംഗത്വം ലഭിക്കാന്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനമെന്നത് രണ്ടു വര്‍ഷമാക്കാനും തീരുമാനമായി. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ഉറച്ച പോരാട്ടം നടത്താനാണ് പാര്‍ട്ടിയുടെ മറ്റൊരു തീരുമാനം.

ഇതിന്റെ ഭാഗമായി സ്ഥിരമായി ശബരിമലയില്‍ പോകുന്ന പാര്‍ട്ടി അംഗങ്ങളുടെ അംഗത്വവും ഇനി പുതുക്കുകയില്ല. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായി പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ എസ്എന്‍ഡിപി പോലുളള സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കില്ല. ഇത്തരം സംഘടനകളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ നടപടി.

വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ബ്രാഞ്ചിലെ ചുമതലക്കാര്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കെഎസ്കെടിയു, കര്‍ഷക സംഘം എന്നിവയുടെ വാര്‍ഷിക അംഗത്വ കൂപ്പണ്‍ പോലും പലരും വിതരണം ചെയ്യാറില്ല. പണം ഒടുക്കി കൂപ്പണ്‍ നശിപ്പിച്ചു കളയുന്ന രീതിയാണ് പലേടത്തും നിലനില്‍ക്കുന്നത്. ഇങ്ങനെ സമര്‍പ്പിക്കുന്ന കളളക്കണക്ക് വച്ച് അംഗത്വം കൂടുന്നു എന്ന ധാരണ പരക്കുന്നു.

എന്നാല്‍ അംഗത്വം സംബന്ധിച്ച പുതിയ നിര്‍ദ്ദേശം അണികളുടെ രൂക്ഷമായ എതിര്‍പ്പിന് കാരണമാവുകയാണ്. കമ്മ്യൂണിസ്റ് ജീവിത രീതികളില്‍ നിന്നും വ്യതിചലിക്കുന്നവര്‍ക്കും പാര്‍ട്ടി ഭരണഘടനയെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്കും പാര്‍ട്ടിയുടെ ആശയങ്ങളെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്കും അംഗത്വം നല്‍കുന്നതിനെതിരെയാണ് അണികളുടെ പരാതി.

പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ ചിലരുള്‍പ്പെടെ ബൂര്‍ഷ്വാ ജീവിത രീതി നയിക്കുന്നെന്നും ജനങ്ങളോട് അഹങ്കാരത്തോടെ പെരുമാറുന്നെന്നും സംസ്ഥാനക്കമ്മിറ്റി അടുത്തിടെ പരസ്യമായി സമ്മതിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമ്മേളനത്തിനു ശേഷവും അവര്‍ അതേ സ്ഥാനങ്ങളില്‍ തന്നെ തുടരുന്നു. അപ്പോള്‍ വ്യക്തിപരമായ അസൗകര്യങ്ങളുടെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാന്‍ കഴിയാത്തവരെ ഒഴിവാക്കിയാല്‍ അവസാനം നേതാക്കന്‍മാര്‍ മാത്രം അവശേഷിക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിമര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+