വൈദ്യുതി നിരക്ക് കൂട്ടില്ല
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍.
എന്നാല്‍ ജീവനക്കാരുടെ ശമ്പളം വരുംമാസങ്ങളില്‍ രണ്ടാഴ്ചയോളം വൈകും.
ജീവനക്കാരുടെ ശമ്പളം വൈകിപ്പിയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോട് സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പലസര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി സര്‍ക്കാരിന് 600 കോടി രൂപ വൈദ്യുതി നിരക്ക് ഇനത്തില്‍ പിരിഞ്ഞ് കിട്ടാനുണ്ട്. ഇത് പിരിച്ചെടുത്താല്‍ തന്നെ ബോര്‍ഡിന്റെ സാമ്പത്തിക പ്രശ്നം പരിഹരിയ്ക്കാനാവുമെന്നാണ് ജീവനക്കാരുടെ നിലപാട്.
മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ വായ്പയെടുക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡ്. ഇതിനായി ഗ്രാമീണ വൈദ്യുതീകരണ കോര്‍പ്പറേഷന്‍, എസ്.ബി.റ്റി. എന്നീ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ ബോര്‍ഡിനു കിട്ടാനുള്ള തുക 205 കോടി രൂപയാണ്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 41 കോടി രൂപ വേണം. കടത്തിന്റെ തിരിച്ചടവിന് 231 കോടി രൂപവേണം. പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതിയുടെ വിലയായി 92 കോടി രൂപ നല്‍കണമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications