Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് 4025 കോടിയുടെ പദ്ധതി

ദില്ലി: പത്താം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4025 കോടിയുടെ പദ്ധതി ഈ വര്‍ഷം നടപ്പാക്കും. മാര്‍ച്ച് 20 ബുധനാഴ്ച ദില്ലിയില്‍ മുഖ്യമന്ത്രി ആന്റണിയും കേന്ദ്ര ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.സി. പന്തുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കേരളത്തിന് പത്താംപഞ്ചവത്സരപദ്ധതിയില്‍ അഞ്ചുവര്‍ഷം 24,000 കോടിയുടെ പദ്ധതിയടങ്കല്‍ നിശ്ചയിച്ചു. പത്താംപഞ്ചവത്സരപദ്ധതിയ്ക്ക് കേരളത്തിന്റെ വിഹിതം തീരുമാനിക്കാന്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടന്നു.

കേരളം നല്കിയ നിര്‍ദേശം വലിയ മാറ്റങ്ങളൊന്നും കൂടാതെ കേന്ദ്രആസൂത്രണകമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. ടൂറിസം മേഖലയ്ക്കാണ് കൂടുതല്‍ തുക നീക്കിവയ്ക്കുന്നത്. ടൂറിസം മേഖലയില്‍ 614 ശതമാനം കൂടുതല്‍ തുക കേരളം നീക്കിവയ്ക്കുന്നതായും അറിയുന്നു. തൊഴിലവസരം സൃഷ്ടിക്കല്‍, ദാരിദ്യ്ര നിര്‍മാര്‍ജ്ജനം, അടിസ്ഥാനസൗകര്യ വികസനം, കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം എന്നീ മേഖലകള്‍ക്കും പത്താംപഞ്ചവത്സരപദ്ധതി പ്രത്യേകം പരിഗണന നല്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+