കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറി സുര്‍ജിത്ത് തന്നെ: പ്രകാശ് കാരാട്ട്

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ മാറ്റുമെന്ന ഊഹാപോഹം ശരിയല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി.

നേതൃസ്ഥാനത്ത് യാതൊരു മാറ്റവുമുണ്ടാവില്ല. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പ്രതിനിധീകരിക്കുന്ന സംയുക്തമായ നേതൃത്വത്തിലാണ് ഞങ്ങള്‍ വിശ്വാസിക്കുന്നത്- മാര്‍ച്ച് 21 വ്യാഴാഴ്ച പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുര്‍ജിത്തിന് പകരം കാരാട്ട് സെക്രട്ടറിയാവുമെന്ന് നേരത്തെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

മാധ്യമങ്ങളില്‍ നേതൃമാറ്റം എങ്ങനെ വാര്‍ത്തയായെന്ന് താന്‍ അത്ഭുതപ്പെടുന്നുവെന്ന് കാരാട്ട് പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് യാതൊരു നിര്‍ദേശവും ഇതുവരെ ഉണ്ടായിട്ടില്ല. പ്രായവും അനുഭവവുമാണ് തങ്ങള്‍ പരിഗണിക്കുന്നത്.

സിപിഎം നേതൃത്വം വൃദ്ധന്മാരുടെ കൈകളിലാണെന്ന ആരോപണം ശരിയല്ല. പാര്‍ട്ടിയുടെ എട്ട് ലക്ഷം അംഗങ്ങളില്‍ 60 ശതമാനവും 40 വയസിന് താഴെയുള്ളവരാണ്- കാരാട്ട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X