പോട്ടോ ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ല
ഹൈദരാബാദ്: പാര്‍ലമെന്റിന്റെ ഇരുസഭകളും പോട്ടോ പാസാക്കിയാലും പോട്ടോയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
ഗുജറാത്തില്‍ 750 മുസ്ലിങ്ങള്‍ കൊല ചെയ്യപ്പെട്ടിട്ടും ഒരു ബിജെപിക്കാരനെയോ ബജ്രംഗ്ദളുകാരനെയോ പോട്ടോ അനുസരിച്ച് അറസ്റ് ചെയ്തിട്ടിട്ടില്ലെന്ന് മാര്‍ച്ച് 21 വ്യാഴാഴ്ച യെച്ചൂരി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുമായി സിപിഎമ്മിന് ഒരു തരത്തിലും ധാരണയുണ്ടാവില്ല.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയപ്രമേയം വ്യാഴാഴ്ച വൈകുന്നരം ചില ഭേദഗതികളോടെ അംഗീകരിക്കും. വ്യാഴാഴ്ച വൈകുന്നേരം ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും.
പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്ന മാര്‍ച്ച് 24നാണ് ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications