ദില്ലിയില്‍ തീപിടിത്തം : രണ്ട് മരണം
ദില്ലി: ദില്ലിയിലെ സരോജിനി നഗര്‍ വ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു.
രാവിലെ 8 20 നാണ് തീപിടിത്തം ഉണ്ടായത്. രണ്ട് കടകള്‍ പൂര്‍ണ്ണായും നശിച്ചു. കച്ചവട സാമഗ്രികളും കത്തി നശിച്ചു. 17 ഫയര്‍ എഞ്ചിനുകള്‍ രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് തീ കെടുത്തിയത്. നാലു ശവശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മരണസംഖ്യ കൂടിയേയ്ക്കും. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
വേനല്‍ക്കാലം തുടങ്ങിയാല്‍ ദില്ലിയില്‍ തീപിടിത്തം ഉണ്ടാവുക പതിവാണ്. സാധാരണ ഇത് ചേരി പ്രദേശത്താണ് ഉണ്ടാവാറുള്ളത്.












Click it and Unblock the Notifications