അഹമ്മദാബാദില്‍ വീണ്ടും കര്‍ഫ്യൂ : അഞ്ചു മരണം
അഹമ്മദാബാദ്: അഹമ്മദാബാദില്‍ വീണ്ടും നിരോധനാജ്ഞ പുറപ്പെടുവിച്ചു. അക്രമാസക്തമായ ജനങ്ങള്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചു.
മാര്‍ച്ച് 21 വ്യാഴാഴ്ച വീണ്ടും അക്രമം ഉണ്ടായതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
ആറുപേര്‍ക്ക് പരിയ്ക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് അക്രമം ഉണ്ടായത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് കത്തിയ്ക്കാന്‍ അക്രമികള്‍ നടത്തിയ ശ്രമം വിഫലമായി. പല സ്ഥലങ്ങളിലും പൊലീസ് കണ്ണീര്‍ വാതക പ്രയോഗം നടത്തി. ബുധനാഴ്ച പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications