Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ഫോട്ടോയെടുത്തു; അറസ്റിലായി

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയടക്കമുള്ള തീവ്രവാദികളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിലായി.

കോയമ്പത്തൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. മാര്‍ച്ച് 20 ബുധനാഴ്ചയാണ് സംഭവം. കാസര്‍കോഡ് സ്വദേശികളായ സഖീര്‍,സിദ്ധിഖ്, മുഹമ്മദ്, അനില്‍കുമാര്‍,ജഗദീഷ് എന്നിവരാണ് പിടിയിലായത്.

കോയമ്പത്തൂര്‍ ജയില്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ അവിടുത്തെ തടവുകാരുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതാണ് പൊലീസിന്റെ നോട്ടപ്പുള്ളികളാകാന്‍ കാരണമായത്. ഈ ജയിലില്‍ അബ്ദുള്‍ നാസര്‍ മദനി, പാഷ തുടങ്ങി 160 ഓളം അല്‍ ഉമ്മ പ്രവര്‍ത്തകര്‍ ഉണ്ട്.

തങ്ങള്‍ കോയമ്പത്തൂരില്‍ പ്രൈവറ്റായി പ്ലസ് ടു പരീക്ഷ എഴുതാന്‍ വന്നവരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. എന്നാല്‍ ജയലില്‍ കിടക്കുന്ന തീവ്രവാദികളെ ജയില്‍ ചാടുന്നതിന് സഹായിക്കാന്‍ വന്നവരാണ് ഈ വിദ്യാര്‍ത്ഥികളെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂര്‍ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+