ഉപതിരഞ്ഞെടുപ്പ്: യുഡിഫ് 7, എല്‍ഡിഫ് 6
തിരുവനന്തപുരം: സംസ്ഥാനത്ത് 15 പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും സീറ്റുകള്‍ ലഭിച്ചു. രണ്ട് സീറ്റ് നേടിയത് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്.
തിരുവനന്തപുരം വിഴിഞ്ഞം പഞ്ചായത്തിലെ തൈവിളാകം, കൊല്ലം തെന്മലയിലെ തേക്കിന്‍കൂപ്പ്, പത്തനംതിട്ട ചിറ്റാറിലെ കട്ടച്ചിറ, തൃശൂര്‍ തിരുവില്വാമലയിലെ എരവതൊടി, പാലക്കാട് പുതുനഗരത്തിലെ പാമ്പൂരാന്‍പാറ, മലപ്പുറം മേലാറ്റൂരിലെ എടയാറ്റൂര്‍, കാസര്‍കോട് ഈസ്റ് എളശേരിയിലെ മണ്ഡപം എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്.
കൊല്ലം നിലമേലിലെ മുളയക്കോണം, ആലപ്പുഴ ആല പഞ്ചായത്തിലെ മലമോടി, ഇടുക്കി കരുണാപുറത്തെ ചോറ്റുപ്പാറ, ഇടുക്കി വാത്തിക്കുടിയിലെ പൂമാംകണ്ടം, കോഴിക്കോട് കക്കോടിയിലെ ചെറുകുളം, വയനാട് കല്പറ്റയിലെ പെരുന്തട്ട എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ജയിച്ചു.
കോട്ടയം, കൊല്ലം ജില്ലകളിലാണ് സ്വതന്ത്രസ്ഥാനാര്‍ഥികള്‍ ജയിച്ചത്.












Click it and Unblock the Notifications