ടികെയെ ഒഴിവാക്കും; രവീന്ദ്രനാഥ് മടങ്ങിവരും
തിരുവനന്തപുരം: ഹൈദരാബാദില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് തിരഞ്ഞെടുക്കുന്ന പുതിയ കേന്ദ്രകമ്മിറ്റിയില്‍ നിന്നും മുന്‍ മന്ത്രി ടി.കെ. രാമകൃഷ്ണനെ ഒഴിവാക്കാന്‍ ആലോചന. പ്രായാധിക്യമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രായാധിക്യം കാരണം പഴയതുപോലെ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ടികെ സജീവമല്ല. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും ഇതേ കാരണം കൊണ്ട് ടികെയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്കിയിരുന്നില്ല.
കെ.എന്‍. രവീന്ദ്രനാഥ് വീണ്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ മടങ്ങിയെത്തുമെന്ന് ശക്തമായ സൂചനകളുണ്ട്. സിപിഎം സംസ്ഥാനനേതൃത്വത്തിന് രവീന്ദ്രനാഥിനെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് വലിയ താല്പര്യമില്ല. എങ്കിലും കേന്ദ്രനേതൃത്വത്തിന് പ്രത്യേക താല്പര്യപ്രകാരം രവീന്ദ്രനാഥ് മടങ്ങിയെത്തും എന്നു തന്നെയാണ് സൂചന.
നേരത്തെ കേന്ദ്രകമ്മിറ്റിയംഗമായിരുന്ന രവീന്ദ്രനാഥിനെ അച്ചടക്കനടപടികളുടെ പേരിലാണ് പാര്‍ട്ടി പുറത്താക്കിയിരുന്നു. സേവ് സിപിഎം ഫോറത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിനാലാണ് രവീന്ദ്രനാഥിനെ പുറത്താക്കിയത്. പിന്നീട് ഈ ശിക്ഷാനടപടി റദ്ദാക്കി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രവീന്ദ്രനാഥിനെ സംസ്ഥാനകമ്മിറ്റിയില്‍ തിരിച്ചെടുക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി നിര്‍ദേശത്തെതുടര്‍ന്ന് ഈയിടെയാണ് രവീന്ദ്രനാഥിനെ സംസ്ഥാനക്കമ്മിറ്റിയില്‍ തിരിച്ചെടുത്തത്.
ഇപ്പോള്‍ ആശയപരമായി വിയോജിപ്പുള്ളവരെക്കൂടി കൂടെ നിര്‍ത്താനുള്ള കഠിനശ്രമത്തിലാണ് സിപിഎം. സംസ്ഥാനസമ്മേളനത്തില്‍ നടന്നതുപോലെ പാര്‍ട്ടികോണ്‍ഗ്രസും ഒരു ഐക്യസമ്മേളനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സിപിഎം കേന്ദ്രനേതൃത്വം. ഈ തന്ത്രത്തിന്റെ ഭാഗമായി രവീന്ദ്രനാഥിനെ കേന്ദ്രനേതൃത്വത്തിലെടുക്കുമെന്നു തന്നെ കരുതുന്നു.
അന്തരിച്ച വനിതാനേതാവ് സുശീലാഗോപാലന്റെ വിടവ് നികത്താന്‍ കേരളത്തില്‍ നിന്ന് മറ്റൊരു വനിതാനേതാവിനെ തിരഞ്ഞെടുക്കാന്‍ സാധ്യതയില്ല. പകരം ഈ ഒഴിവിലേക്ക് സുഭാഷിണി അലിയെ തിരഞ്ഞെടുത്തേക്കും.












Click it and Unblock the Notifications