ഗൗരിയമ്മ ചെയ്തതില്‍ തെറ്റില്ല: കോടതി
കൊച്ചി: അധികാരമില്ലാതെ തന്നെ പിരിച്ചുവിട്ട കൃഷിമന്ത്രി ഗൗരിയമ്മയുടെ നടപടി ചോദ്യം ചെയ്യണമെന്ന പരാതിക്കാരന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് കേരള കാര്‍ഷികവിലനിയന്ത്രണ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. തോമസ് വര്‍ഗ്ഗീസ് നല്കിയ പരാതിയാണ് ഹൈക്കോടതി തള്ളിയത്.
2001 ഡിസംബര്‍ 11ന് തോമസ് വര്‍ഗ്ഗീസിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റി പകരം വി. ത്യാഗരാജനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് കൃഷിമന്ത്രി ഗൗരിയമ്മയാണ്. ഒരു സിവില്‍ തസ്തികയുടെ ചുമതലയിലിരിക്കുന്ന ഉദ്യോഗസ്ഥനെ അങ്ങിനെ മാറ്റാന്‍ മന്ത്രി ഗൗരിയമ്മയ്ക്കവകാശമില്ലെന്ന വാദമുന്നയിച്ചാണ് തോമസ് വര്‍ഗ്ഗീസ് മന്ത്രിയ്ക്കെതിരെ പരാതി നല്കിയത്.
പക്ഷെ തസ്തികയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ മാറ്റാനോ നിലനിര്‍ത്താനോ സര്‍ക്കാരിന് പൂര്‍ണ്ണ അവകാശമുണ്ടെന്ന് വിധിച്ചുകൊണ്ട് ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ ഈ പരാതി തള്ളിക്കളഞ്ഞു.












Click it and Unblock the Notifications