Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ദന്ത സര്‍വെ

തിരുവനന്തപുരം: ഡന്റല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ ദേശീയതലത്തില്‍ വായയുടെ ആരോഗ്യം സംബന്ധിച്ച സര്‍വെ നടത്തുന്നു. ഏപ്രില്‍ ആദ്യവാരത്തില്‍ തുടങ്ങുന്ന സര്‍വെയില്‍ കേരളത്തില്‍ വയനാട്. മലപ്പുറം, കോട്ടയം ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മൂന്ന് ജില്ലകളിലാണ് 300 വീടുകളിലാണ് സര്‍വെ നടത്തുന്നത്.

എത്രപേര്‍ക്ക് പല്ലിലും വായയിലും രോഗം വരുന്നുണ്ടെന്ന് സര്‍വെയില്‍ പരിശോധിക്കും. അഞ്ചിനും 74നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലാണ് സര്‍വെ. വായയുടെ ആരോഗ്യത്തിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് സര്‍വെ നടത്തുന്ന ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കും.

മണിപ്പാല്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരോടൊപ്പം സംസ്ഥാനത്തെ ഒരു സംഘം ദന്തഡോക്ടര്‍മാരും സര്‍വെയില്‍ പങ്കെടുക്കും.

കുടിവെള്ള സ്രോതസുകളിലടങ്ങിയ ഫ്ലൂറൈഡിന്റെ അളവിനെ സംബന്ധിച്ചും സര്‍വെ സംഘം പരിശോധന നടത്തും. ഫ്ലൂറൈഡ് പല്ലിന്റെ സംരക്ഷണത്തിന് പ്രയോജനപ്രദമാണെങ്കിലും അളവ് കൂടിയാല്‍ എല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. കുടിവെള്ള സ്രോതസുകളില്‍ കൂടിയ അളവില്‍ ഫ്ലൂറൈഡ് കാണപ്പെടുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+