യുഎസ് എംബസിയില്‍ സ്ഫോടനം: 9 മരണം
ലിമ: പെറുവിലെ ലിമയിലുള്ള യുഎസ് എംബസിയില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് 20 ബുധനാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്.
പെറുവിലെ അമേരിക്കന്‍ എംബസി കെട്ടിടത്തിന്റെ പ്രധാനകവാടത്തിന് തൊട്ടുമുമ്പിലാണ് സ്ഫോടനമുണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പെറു സന്ദര്‍ശിക്കാനിരിക്കെയാണ് തീവ്രവാദികളുടെ താക്കീതുപോലെ അതിശക്തമായ കാര്‍ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ജഡം 165അടി അകലേക്ക് തെറിച്ചുവീണു. ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന് അറിവായിട്ടില്ല.
സ്ഫോടനത്തെ പെറുവിലെ പ്രസിഡന്റ് അലെജാന്ദ്രോ ടോലെഡോ വിമര്‍ശിച്ചു. ഈയാഴ്ച അവസാനം പെറു സന്ദര്‍ശിക്കാനിരിക്കുന്ന ബുഷിന് മുഴുവന്‍ സംരക്ഷണവും നല്കും. തീവ്രവാദത്തിന് ഒരിഞ്ചുപോലും കീഴടങ്ങുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications